Home >> Resources >> Gallery >> Anti Drugs Programme at Shanghumugham

IMAGE GALLERY
Anti Drugs Programme at Shanghumugham

അസംബ്ലീസ് ഓഫ് ഗോഡ് തിരുവനന്തപുരം ഈസ്റ്റ് സെക്ഷന്‍ സി. എ. - ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്മെന്‍റുകളുടെ നേതൃത്വത്തില്‍ 2025 ഏപ്രില്‍ 6 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ശംഖുമുഖം കടപ്പുറത്ത് ലഹരിവിരുദ്ധ സന്ദേശം നല്‍കുകയും യുവജനങ്ങളുടെ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇവാഞ്ചലിസം കണ്‍വീനര്‍ പാസ്റ്റര്‍ അഭിലാഷ് ജോണിന്‍റെ നേതൃത്വത്തിലുള്ള സെക്ഷന്‍ ഇവാഞ്ചലിസം ടീമും സെക്ഷന്‍ സി. എ. കമ്മിറ്റിയും സംയുക്തമായി നേതൃത്വം നല്‍കിയ പ്രോഗ്രാം സെക്ഷന്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ പി. ഡി. ഡേവിഡ് ഉദ്ഘാടനം ചെയ്തു. ഇവാ. ഗോപാലകൃഷ്ണന്‍, പാസ്റ്റര്‍ മാത്യു സത്യനേശന്‍ എന്നിവര്‍ സന്ദേശം നല്‍കി. വിഴവൂര്‍, മേപ്പൂക്കട, മലയം പേയാട് തുടങ്ങിയ സഭകളില്‍ നിന്നും യുവജനങ്ങള്‍ സ്കിറ്റ്, മൈം, സമൂഹഗാനം, കൊറിയോഗ്രഫി തുടങ്ങിയ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. പുതിയനിയമവും സുവിശേഷപ്രതിയുമടങ്ങിയ കിറ്റ് ഇതോടൊപ്പം വിതരണം ചെയ്തു.

Total images in this album : 102 | Click on the image to zoom it