
Home
Departments
Other Departments


വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ സഭയില്‍ ഒരു ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിസ്തീയ പുസ്തകങ്ങളുടെ ഒരു ശേഖരം ഈ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒപ്പം സഭയുടെ പ്രസിദ്ധീകരണങ്ങളായ സുവനീറുകളും കൈയെഴുത്ത് പ്രതികളും ഇവിടെ ഉണ്ട്. സഭയുടെ പ്രസിദ്ധീകരണങ്ങള്‍ ഡിജിറ്റലായി വായിക്കുന്നതിനു വേണ്ടി ഒരു ഡിജിറ്റല്‍ ലൈബ്രറി സഭയുടെ വെബ്സൈറ്റില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ ഉദ്ഘാടനം 2022 ഡിസംബര്‍ 18-ന് സഭാ പാസ്റ്റര്‍ കെ. എസ്. സുരേഷ് നിര്‍വഹിച്ചു. സഹോദരിമാരായ ഷിനിമോള്‍ ആര്‍. എസ്., ജിന്‍സി ഡി. വി. എന്നിവര്‍ ഇതിന്‍റെ ചുമതല വഹിക്കുന്നു.
ഡിജിറ്റല്‍ ലൈബ്രറി സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Some of the previous Librarians in our church :: M. Poulose
| J. Wilfred | J. Stephen | J. Bovas | L. Zachariah | Rajan T. | Lijin W. S. | Justin Raj R. |

സഭാഹാളും പരിസരവും വൃത്തിയാക്കുന്നതിനും സഭയുടെ ഭംഗി കാത്തു സൂക്ഷിക്കുന്നതിനുമായി കാലാ കാലങ്ങളില്‍ സഭാവിശ്വാസികളില്‍ ചിലര്‍ തന്നെ കപ്യാരുടെ ചുമതല വഹിക്കുന്നു.
Some of the previous Sextons in our church :: Leela Vadakkevila
| Vijayan Vadakkevila | Binny Sheskar |



സഭയുടെ വിവിധ പ്രോഗ്രാമുകളോടനുബന്ധിച്ചുള്ള ആഹാര ക്രമീകരണത്തിന് ആവശ്യമുള്ള പാത്രങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുക എന്ന ചുമതല സ്റ്റോര്‍ കീപ്പര്‍ക്കാണ്. ശ്രീ. ഷാജി ബാബിണ്‍സന്‍, ശ്രീ. സാജു ജോസഫ് എന്നിവര്‍ ഇപ്പോള്‍ ഈ ചുമതല വഹിക്കുന്നു.സഭയ്ക്ക് സ്വന്തമായുള്ള വിവിധ സാധനങ്ങളുടെ സൂക്ഷിപ്പ് ചുമതല സ്റ്റോര്‍ കീപ്പര്‍ക്കാണ്. അതാതു കാലങ്ങളില്‍ സഭയിലെ വിവിധ അംഗങ്ങള്‍ തന്നെ ഈ ചുമതല വഹിച്ചു വരുന്നു. സഭയിലെ പൊതുവായ മീറ്റിംഗുകള്‍ക്കുള്ള ആഹാരം തയ്യാറാക്കുന്നതിനു വേണ്ട പാത്രങ്ങളും അനുബന്ധ വസ്തുക്കളും, മേശ, കസേര തുടങ്ങിയവയും സഭയ്ക്ക് സ്വന്തമായുണ്ട്. സഹോദരന്മാരായ ഷിജോഷ് കുമാര്‍ എസ്., സാജു ജോസഫ്, ഷിജിന്‍ ഷാജി എന്നിവര്‍ ഇപ്പോള്‍ ഈ ചുമതല വഹിക്കുന്നു.
Some of the previous Store Keepers in our church :: Z. Babinson
| J. Wellesly
| Shaji Babinson |


സഭയിലെ മൈക്ക് സിസ്റ്റം ക്രമീകരിക്കുന്നതിനായി കാലാകാലങ്ങളില്‍ സഭാംഗങ്ങളില്‍ ചിലരെ ചുമതലപ്പെടുത്തിയിരിക്കുന്നു.
Some of the previous Mic Operators in our church :: Rinson Jose | S. Sasi | Johnson W. D. | Clifton Simon |