Home >> Resources >> Gallery >> Appreciating Denny B. Justin

IMAGE GALLERY
Appreciating Denny B. Justin

വിഴവൂര്‍ സഭാംഗങ്ങളായ വണ്ടാഴവിള ബെഥനിയില്‍ ശ്രീ. ജസ്റ്റിന്‍ രാജ് ആര്‍., ശ്രീമതി ബിന്ദു ദമ്പതികളുടെ മകനായ ശ്രീ. ഡെന്നി ബി. ജസ്റ്റിനെ 2025 ഒക്ടോബര്‍ 26-ന് സഭാരാധനയോടൊപ്പം കൂടിയ പ്രത്യേക മീറ്റിംഗില്‍ വച്ച് സഭ ആദരിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐ. ഐ. റ്റി. ഖരഗ്പൂരില്‍ നിന്നും അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് എഞ്ചിനീയറിംഗില്‍ എം. ടെക്., ബി. ടെക്. (ഓണേഴ്സ്) എന്നിവ നേടി ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് സഭ അനുമോദിച്ചത്. പാസ്റ്റര്‍ ബിജുകുമാര്‍ ഡി. വി. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. ആനന്ദ് ആല്‍ബര്‍ട്ട് ആമുഖ വിവരണം നല്‍കി. സഭാകമ്മിറ്റിയംഗം ശ്രീ. ലിജിന്‍ ഡബ്ല്യു. എസ്. സഭയ്ക്കുവേണ്ടി മെമെന്‍റോ കൈമാറി. മുംബൈയില്‍ വേള്‍ഡ് ബാങ്കില്‍ എ. ഐ. ഡാറ്റ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച ശ്രീ. ഡെന്നി ബി. ജസ്റ്റിന്‍ മറുപടി പ്രസംഗം നടത്തി. അന്നേദിവസം അവര്‍ കുടുംബമായി സഭയ്ക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Total images in this album : 17 | Click on the image to zoom it